ന്യൂഡല്‍ഹി: പ്രവാസി തീര്‍ത്ഥടകര്‍ക്കായി പ്രവാസി തീര്‍ത്ഥ ദര്ശന് യോജന പ്രഖ്യാപിച്ചു. വാരാണാസിയില്‍ നടന്ന 15ാമത് പ്രവാസി ഭാരതീയ ദിവസ് സമ്മേളനം ഉദ്ഘാടനത്തിലായിരുന്നു ഇക്കാര്യം പ്രഖ്യാപിച്ചത്. ഇതിനായി ലോകത്താകമാനം പാസ്സ്പോര്‍ട്ട് സേവാ സേവനത്തിലൂടെ ഇലക്ട്രോണിക്ക് വിസ സംവിധാനം നടപ്പിലാക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വാരാണാസിയില്‍ നടന്ന പ്രവാസി ഭാരതിയ ദിവസ് വേദിയില്‍ കോണ്‍ഗ്രസ്സിനെതിരെ രാഷ്ട്രിയ വിമര്‍ശനങ്ങളും പ്രധാനമന്ത്രി നരേന്ദ്രമോഡി ഉന്നയിച്ചിരുന്നു. കോണ്‍ഗ്രസ് രാജ്യത്തെ കൊള്ളയടിക്കുകയായിരുന്നുവെന്നും, ഇത് കഴിഞ്ഞ നാലു വര്‍ഷം കൊണ്ട് അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിനു സാധിച്ചെന്നും നരേന്ദ്ര മോഡി പറഞ്ഞു.
അതേസമയം തെരഞ്ഞെടുപ്പ് അടുക്കാനിരിക്കെ പ്രവാസികളുടെ പിന്തുണ ഉറപ്പാക്കുന്ന സുപ്രധാന നടപടികള്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നാണ് സൂചന.
Discussion about this post