ഭോപ്പാല്‍: കോണ്‍ഗ്രസില്‍ ചേരാന്‍ നാല് എംഎല്‍എമാര്‍ ആഗ്രഹം പ്രകടിപ്പിച്ചതായി മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍ നാഥ്. ബിജെപിയില്‍ നിന്നാല്‍ ഭാവിയുണ്ടാകില്ലെന്നും, കോണ്‍ഗ്രസില്‍ ചേരാനുള്ള താല്‍പ്പര്യം ഇവര്‍ പ്രകടിപ്പിച്ചതായും കമല്‍ നാഥ് വെളിപ്പെടുത്തി. അതേസമയം, സംസ്ഥാനത്തെ കോണ്‍ഗ്രസ് എംഎല്‍എമാരെ ചാക്കിട്ടുപിടിക്കാന്‍ ബിജെപി ശ്രമിക്കുന്നതായും കമല്‍ നാഥ് ആരോപിച്ചു.
കര്‍ഷകരുടെ കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നതായും കര്‍ഷകരെ ബിജെപി പരിഹസിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മധ്യപ്രദേശില്‍ അധികാരമേറ്റ് രണ്ട് മണിക്കൂറിനുള്ളിലാണ് രണ്ട് ലക്ഷം രൂപ വരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളാനുള്ള തീരുമാനത്തില്‍ കമല്‍ നാഥ് ഒപ്പിട്ടത്.
Discussion about this post