ന്യൂഡല്‍ഹി: ശബരിമല യുവതി പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന റിവ്യൂ ഹര്‍ജികള്‍ പരിഗണിക്കുന്ന തീയതിയില്‍ അനിശ്ചിതത്വം തുടരുന്നു. ഹര്‍ജി പരിഗണിക്കുന്ന തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഭരണഘടന ബെഞ്ചിലെ ജസ്റ്റിസ് ഇന്ദുമല്‍ഹോത്ര മെഡിക്കല്‍ അവധി കഴിഞ്ഞ് എത്തിയ ശേഷമേ പുനപരിശോധന ഹര്‍ജികള്‍ എന്ന് പരിഗണിക്കുമെന്ന് തീരുമാനിക്കാനാകൂ എന്ന് കോടതി വ്യക്തമാക്കി. ഈ മാസം മുപ്പത് വരെയാണ് ജസ്റ്റിസ് ഇന്ദുമല്‍ഹോത്രയുടെ അവധി.
അതിനിടെ ശബരിമല റിട്ട് ഹര്‍ജികള്‍ ഫെബ്രുവരി ആദ്യം പരിഗണിച്ചേക്കുമെന്ന സൂചന സുപ്രീം കോടതി കഴിഞ്ഞ ദിവസം നല്‍കിയിരുന്നു. വിഷയവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ചിരിക്കുന്ന രണ്ട് ഹര്‍ജികളും അന്ന് തന്നെ പരിഗണിക്കുമെന്നും സുപ്രീം കോടതി കഴിഞ്ഞ ദിവസം സൂചന നല്‍കിയിരുന്നു.