ന്യൂഡല്‍ഹി: രണ്ടാംദിവസവും ഡല്‍ഹിയില്‍ കനത്ത മഴ തുടരുന്നു. 11 മണി കഴിഞ്ഞിട്ടും തലസ്ഥാന നഗരി ഇരുട്ടില്‍ മുങ്ങിയിരിക്കുന്നു. മാത്രമല്ല പതിവ് തെറ്റി ഇടിമിന്നലും ആലിപ്പഴവര്‍ഷവും ഉണ്ട്. റോഡുകളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതും കാഴ്ച കുറഞ്ഞതും കാരണം പലയിടത്തും ഗതാഗതക്കുരുക്കുണ്ടായി. രാവിലെ ഒമ്ബത് മണി വരെ കനത്ത മഴയായിരുന്നു.
മോശം കാലാവസ്ഥ കാരണം 15 ട്രെയിനുകളുടെ സമയക്രമം തെറ്റിയെന്നും ട്രെയിനുകള്‍ വൈകിയോടുകയാണെന്നും വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
Discussion about this post