ന്യൂഡല്‍ഹി: ഇന്ത്യന്‍ വോട്ടിംഗ് യന്ത്രങ്ങള്‍ ഹാക്ക് ചെയ്തിട്ടുണ്ടെന്ന അമേരിക്കന്‍ ഹാക്കറുടെ വെളിപ്പെടുത്തല്‍ ഞെട്ടലോടെയാണ് രാജ്യം കേട്ടത്. ഇതിനു പിന്നാലെ അമ്പരപ്പിക്കുന്ന മറ്റ് റിപ്പോര്‍ട്ടുകളും എത്തിയിട്ടുണ്ട്. ഹാക്ക് ചെയ്യപ്പെട്ടു എന്നത് ലോകത്ത് വെളിപ്പെടാന്‍ സാഹചര്യം നിലനില്‍ക്കുമ്പോഴാണ് ബിജെപി നേതാവ് ഗോപിനാഥും, മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷും കൊല്ലപ്പെട്ടതെന്നായിരുന്നു ഹാക്കറിന്റെ വെളിപ്പെടുത്തല്‍. ഇതോടെ രാജ്യം സംഭവങ്ങളുടെ സത്യസ്ഥിതി തേടുകയാണ്.
എന്നാല്‍ ഈ റിപ്പോര്‍ട്ടുകളെ തള്ളി ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷന് രംഗത്തെത്തി. കരുതിക്കൂട്ടിയുള്ള കുപ്രചരണമാണ് ലണ്ടനില്‍ നടന്ന ചടങ്ങില്‍ ഉണ്ടായതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പ്രതികരിച്ചത്. ഈ വിവാദത്തില്‍ കക്ഷിയാകാനില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമാക്കി. ലണ്ടനിലെ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരുടെ സംഘടന സംഘടിപ്പിച്ച പരിപാടിയിലായിരുന്നു അമേരിക്കന്‍ ഹാക്കര്‍ ഇന്ത്യന്‍ വോട്ടിംഗ് മെഷീനുകള്‍ പലതവണ ഹാക്ക് ചെയ്തിട്ടുണ്ടെന്ന് അവകാശപ്പെട്ടത്.
ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്, ഇലക്ട്രോണിക്സ് കോര്പ്പറേഷന് ഓഫ് ഇന്ത്യ എന്നീ കമ്പനികളാണ് ഇന്ത്യയിലെ വോട്ടിംഗ് യന്ത്രങ്ങള്‍ നിര്‍മ്മിച്ചത്. സാങ്കേതിക വിദഗ്ധരുടെ വിദഗ്ധ സമിതി ഓരോ ഘട്ടത്തിലും വോട്ടിംഗ് മെഷീനുകളുടെ കൃത്യതയും സുരക്ഷയും പരിശോധിക്കുന്നുണ്ട്. വോട്ടിംഗ് യന്ത്രങ്ങള്‍ സുരക്ഷിതമാണെന്ന് പലവട്ടം തെളിയിക്കപ്പെട്ടതുമാണ്. ഹാക്കറുടെ അവകാശവാദത്തിന് എതിരായി എന്ത് നിയമ നടപടിയാണ് സ്വീകരിക്കേണ്ടതെന്ന് പരിശോധിക്കുമെന്നും ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു.
Discussion about this post