പുരുഷന്മാരുടെ കല്ല്യാണ പ്രായം 18 ആക്കണമെന്ന പൊതുതാല്‍പര്യ ഹര്‍ജി സുപ്രീംകോടതി തള്ളി; 18 വയസുള്ളവര്‍ ഹര്‍ജി നല്‍കിയാല്‍ പരിഗണിക്കാമെന്ന് കോടതി

വോട്ട് ചെയ്യുന്നതിനും സൈന്യത്തില്‍ ചേരുന്നതിനും പ്രായം 18 ആയി നിശ്ചയിച്ചിരിക്കുമ്പോള്‍ എന്ത് കൊണ്ട് വിവാഹത്തിന് മാത്രം 21 ആക്കിയിരിക്കുന്നു. അത് 18 ആക്കണമെന്നായിരുന്നു ഹര്‍ജിയിലേ പ്രധാന വാദം.

ന്യൂഡല്‍ഹി: പുരുഷന്‍മാരുടെ വിവാഹപ്രായം 18 ആക്കണമെന്ന പൊതുതാത്പര്യ ഹര്‍ജി സുപ്രീംകോടതി തളളി. 18 വയസുള്ള ആരെങ്കിലും ഹര്‍ജി സമര്‍പ്പിച്ചാലേ ഇക്കാര്യം പരിഗണിക്കുകയുള്ളു എന്ന് കോടതി പറഞ്ഞു. ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.

വോട്ട് ചെയ്യുന്നതിനും സൈന്യത്തില്‍ ചേരുന്നതിനും പ്രായം 18 ആയി നിശ്ചയിച്ചിരിക്കുമ്പോള്‍ എന്ത് കൊണ്ട് വിവാഹത്തിന് മാത്രം 21 ആക്കിയിരിക്കുന്നു. അത് 18 ആക്കണമെന്നായിരുന്നു ഹര്‍ജിയിലേ പ്രധാന വാദം.

എന്നാല്‍ ഹര്‍ജി തള്ളിയ കോടതി ഹര്‍ജി നല്‍കിയ അഭിഭാഷകന്‍ അശോക് പാണ്ഡെയ്ക്ക് 25,000 രൂപ ചിലവിനത്തില്‍ പിഴ വിധിക്കുകയും ചെയ്തു.

Exit mobile version