ചെന്നൈ: ഹിന്ദു വിരുദ്ധ ചിത്രപ്രദര്‍ശനം നടത്തിയതില്‍ വിവാദം കത്തി നില്‍ക്കെ ഖേദം പ്രകടിപ്പിച്ച് ലൊയോള കോളേജ്. കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് കൊണ്ടായിരുന്നു ചിത്രം പുറത്തിറക്കിയത്. നിമിഷങ്ങള്‍ക്കകം സംഭവംഹിന്ദു സംഘടനകള്‍ ഏറ്റെടുക്കുകയായിരുന്നു. തങ്ങളുടെ വിഴ്ച്ച അംഗീകരിക്കുന്നുവെന്നും ഇതില്‍ ആര്‍ക്കെങ്കിലും വിഷമം ഉണ്ടായെങ്കില്‍ മാപ്പ് ചോദിക്കുന്നുവെന്നും കോളജ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
19, 20 ദിവസങ്ങളിലായി കോളജിലെ സാംസ്‌കാരിക സമ്മേളനമായ വീതി വിരുന്ത് വിഴയുടെ ഭാഗമായാണ് ചിത്രപ്രദര്‍ശനം നടന്നത്. ചിത്രങ്ങള്‍ ഒരു പ്രത്യേക മതവിഭാഗത്തെ കുറ്റപ്പെടുത്തുന്ന രീതിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇതില്‍ ഖേദിക്കുന്നുവെന്നായിരുന്നു കോളേജിന്റെ പ്രതികരണം.
ചിത്രപ്രദര്‍ശനത്തിന് പിന്നാലെ വലിയ വിമര്‍ശനമാണ് ക്രിസ്റ്റിന്‍ മൈനോരിറ്റി കോളജ് കൂടിയായ ലയോളയ്ക്ക് നേരെയുണ്ടായത്. നോട്ടീസ് നല്‍കിയതിന് പിന്നാലെ ചിത്രം നീക്കം ചെയ്യുകയും ചെയ്തു. സംഭവത്തില്‍ മതവികാരം വ്രണപ്പെട്ടുവെന്ന് കാണിച്ച് ബിജെപി പോലീസില്‍ പരാതി നല്‍കിയിരുന്നു.