തിരുവനന്തപുരം: അന്താരാഷ്ട്ര ബാങ്കിങ് സ്ഥാപനമായ ഗോള്‍ഡ്മാന്‍ സാക്‌സിന്റെ അഭിപ്രായ പ്രകാരം ഫെബ്രുവരിയില്‍ നടക്കുന്ന പണനയ അവലോകനത്തില്‍ വായ്പാനിരക്കുകള്‍ കുറച്ചേക്കും. ലോക്‌സഭാ തെരഞ്ഞടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിലാണ് ഇങ്ങനൊരു അനുമാനം. കാല്‍ ശതമാനം വരെയാണ് വായ്പാനിരക്കുകള്‍ കുറയ്ക്കുന്നത്.
എന്നാല്‍ ചില സാമ്പത്തിക വിദഗ്ധറുടെ അഭിപ്രായ പ്രകാരം അരശതമാനം വരെ പലിശ നിരക്കുകള്‍ കുറയാനാണ് സാധ്യത. പണപ്പെരുപ്പം വന്‍തോതില്‍ കുറഞ്ഞതിനാല്‍ വായ്പാ നിരക്ക് എളുപ്പത്തില്‍ കുറയ്ക്കാന്‍ റിസര്‍വ് ബാങ്കിന് സാധിക്കുമെന്ന് ഗാള്‍ഡ്മമാന്‍ സാക്‌സ് വ്യക്തമാക്കുന്നു.
Discussion about this post