ചെന്നൈ: ഡിഎംകെ നേതാവും രാജ്യസഭാ എംപിയുമായ കനിമൊഴി ലോക്സഭയിലേക്ക് മത്സരിക്കാന്‍ ഒരുങ്ങുന്നു. തൂത്തുകുടി നിയമസഭാമണ്ഡലത്തിലായിരിക്കും രംഗത്തിറങ്ങുക എന്നാണ് സൂചന. രണ്ട് തവണ രാജ്യസഭാംഗമായ കനിമൊഴിയുടെ രാജ്യസഭാ കാലാവധി ഈ ജൂലൈയില്‍ അവസാനിക്കും. തൂത്തുകുടി ജില്ലയിലെ ഡിഎംകെയുടെ ഗ്രാമസഭയിലും കനിമൊഴി പങ്കെടുക്കും. 2007 മുതല്‍ കനിമൊഴി രാജ്യസഭാംഗമാണ്. ലോക്സഭയിലേക്ക് മത്സരിക്കുന്നതിന്റെ ആദ്യ പടിയാണ് തൂത്തുക്കുടി സന്ദര്‍ശനമെന്നാണ് സൂചന.
ലോകസഭാ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കണോ എന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടി അധ്യക്ഷന്‍ സ്റ്റാലിനാണെന്നും ഏത് മണ്ഡലത്തില്‍ മത്സരിക്കാന്‍ നിര്‍ദ്ദേശിച്ചാലും അനുസരിക്കുമെന്നും കനിമൊഴി വ്യക്തമാക്കി.
‘നിങ്ങള്‍ ഇതിനെക്കുറിച്ച് പാര്‍ട്ടി അധ്യക്ഷനോട് ചോദിക്കൂ, ഞാന്‍ പാര്‍ട്ടി അധ്യക്ഷന്റെ തീരുമാനം അനുസരിക്കും.’ കനിമൊഴി മാധ്യമങ്ങളോട് പറഞ്ഞു.
Discussion about this post