ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഹുല്‍ഗാന്ധി പ്രതിപക്ഷനിരയുടെ നേതൃസ്ഥാനത്തേക്ക് കൂടുതല്‍ അടുക്കുന്നു. ഇതിന്റെ ഭാഗമായി കോണ്‍ഗ്രസ് ബിഹാറിലെ പട്നയില്‍ ഫെബ്രുവരി 3നു മഹാറാലി നടത്തും. ബിഹാറിലെ പാട്നയില്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഒരു റാലി നടത്തുന്നത് 28 വര്‍ഷത്തിനുശേഷമാണ്. കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ സമ്മേളനങ്ങളിലും റോഡ് ഷോകളിലും രാഹുല്‍ പങ്കെടുക്കുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു.
പൊതുതെരഞ്ഞെടുപ്പ് നരേന്ദ്ര മോഡിയും രാഹുലും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടമാണെന്ന മുദ്രാവാക്യം കോണ്‍ഗ്രസ് ഉയര്‍ത്തും. ബിഹാറില്‍ സഖ്യകക്ഷി നേതാക്കളായ തേജസ്വി യാദവ് (ആര്‍ജെഡി), ഉപേന്ദ്ര ഖുഷ്വാഹ (ആര്‍എല്‍എസ്പി), ശരദ് യാദവ് (ലോക്താന്ത്രിക് ജനതാദള്‍), ജീതന്‍ റാം മാഞ്ചി (എച്ച്എഎം) എന്നിവര്‍ രാഹുലിന് ഐക്യദാര്‍ഢ്യമര്‍പ്പിച്ചു ചടങ്ങിനെത്തും. വിവിധസംസ്ഥാനങ്ങളിലുള്ള ബിജെപി ഇതര പ്രതിപക്ഷ കക്ഷി നേതാക്കള്‍ക്കും ക്ഷണമുണ്ട്.
Discussion about this post