ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ആക്രമിക്കുമെന്ന് ഭീഷണി സന്ദേശം ലഭിച്ചതായി മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സെക്യൂരിറ്റി ഓഫീസര്‍ ഡല്‍ഹി പോലീസിനെ അറിയിച്ചു. വികാസ് പുരിയില്‍ താമസിക്കുന്ന ആളാണെന്ന് പറഞ്ഞ് ഒരാള്‍ വിളിക്കുകയും മുഖ്യമന്ത്രിയെ ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു.
അതേ സമയം കോളര്‍ ഐഡി ഇല്ലാത്തതിനാല്‍ മറ്റു വിശദാംശങ്ങള്‍ ലഭിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. സൈബര്‍ സെല്‍ വിശദാംശങ്ങള്‍ പരിശോധിച്ച് വരികയാണ്. ഭീഷണിയെ തുടര്‍ന്ന് ഡല്‍ഹി പോലീസ് മുഖ്യമന്ത്രിയുടെ സുരക്ഷ വര്‍ധിപ്പിച്ചു.
Discussion about this post