ഭോപ്പാല്‍: വിശന്നു വലഞ്ഞെന്നു സംശയിക്കുന്ന ആണ് കടുവ പെണ് കടുവയെ ഭക്ഷണമാക്കി. മധ്യപ്രദേശിലെ കനാ ടൈഗര്‍ റിസര്‍വിലാണ് സംഭവം. സ്വന്തം വിഭാഗത്തില്‍പ്പെടുന്ന ജീവികളെ മൃഗങ്ങള്‍ ഭക്ഷണമാക്കുന്നതു വളരെ അപൂര്‍വമായ സംഭവമാണ്. ഈ പ്രതിഭാസത്തിന്റെ കാരണം തിരയുകയാണ് ശാസ്ത്രജ്ഞര്‍.
കടുവാ സംരക്ഷണ കേന്ദ്രത്തില്‍ മാണ്ഡ്ല ജില്ലയിലെ മുണ്ടി-ദാദര്‍ മേഖലയിലെ ജീവനക്കാരാണ് പെണ്‍കടുവയുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. പാതി കഴിച്ച നിലയിലായിരുന്നു അവശിഷ്ടങ്ങള്‍. ഇവ കൂടുതല്‍ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.
സാധാരണ പെണ്‍കടുവകള്‍ പരസ്പരം പോരടിക്കുമെങ്കിലും ആണ്‍കടുവ പെണ്‍കടുവയെ ആക്രമിക്കുന്നത് സാധാരണ സംഭവിക്കാറില്ല. അതുകൊണ്ടുതന്നെ, കടുവയെ കൊന്നതിന്റെ കാരണം വിശപ്പ് മാത്രമാണെന്ന് വിശ്വസിക്കുവാന്‍ പറ്റില്ലെന്നും കടുവകളുടെ എണ്ണം കൂടിയത് കാരണമുള്ള വഴക്കായിരിക്കാം ഇതിനു കാരണമെന്നും പാര്‍ക്കിന്റെ ഫീല്‍ഡ് ഡയറക്ടര്‍ കെ കൃഷ്ണമൂര്‍ത്തി പറഞ്ഞു.
Discussion about this post