ന്യൂഡല്‍ഹി: ഡല്‍ഹി മെട്രോയുടെ എല്ലാ സ്റ്റേഷനുകളിലും എടിഎം സ്ഥാപിക്കാന്‍ തീരുമാനം. ഒരു എടിഎം കൗണ്ടര്‍ എങ്കിലും എല്ലാ സ്റ്റേഷനുകളിലും സ്ഥാപിക്കുകയാണ് ലക്ഷ്യം.
സ്ഥിരം യാത്രക്കാര്‍ക്ക് സൗകര്യമൊരുക്കുന്നതിനോടൊപ്പം ഡിഎംആര്‍സിക്ക് വരുമാനം വര്‍ധിപ്പിക്കുകകൂടി ലക്ഷ്യമിട്ടാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്. നിലവില്‍ 175 സ്റ്റേഷനുകളില്‍ ഒന്നോ അധിലധികമോ എടിഎം മെഷീനുകളുണ്ട്. 317 കിലോമീറ്ററുകളിലായി നീണ്ടുകിടക്കുന്ന ഡിഎംആര്‍സിക്ക് 231 സ്റ്റേഷനുകളാണുള്ളത്.
Discussion about this post