ന്യൂഡല്‍ഹി: യുപിയിലെ എസ്പി-ബിഎസ്പി സഖ്യം ബിജെപിക്ക് കനത്ത പ്രഹരമാകുമെന്ന തിരിച്ചറിവില്‍ ബിഎസ്പി നേതാവ് മായാവതിയെ ബിജെപിയിലേക്ക് ക്ഷണിച്ച് കേന്ദ്രമന്ത്രി രാംദാസ് അത്തേവാല രംഗത്ത്. സമാജ്വാദി പാര്‍ട്ടിയുമായുള്ള സഖ്യം പ്രതീക്ഷിച്ച ഗുണം ചെയ്യില്ലെന്നും ബിജെപിയുമായി സഖ്യം വലിയ നേട്ടമാകും സമ്മാനിക്കുകയെന്നും അത്തേവാല മായാവതിയെ ഉപദേശിക്കുന്നു. അഖിലേഷ് യാദവിന്റെ പാര്‍ട്ടിയുമായുള്ള ആഭ്യന്തര സംഘര്‍ഷങ്ങള്‍ കാരണം സഖ്യം അധികകാലം നീണ്ടുപോകില്ലെന്നും അദ്ദേഹം മുന്നറിയിപ്പു നല്കുന്നു.
ബിജെപിയുടെ പിന്തുണയോടെ മായാവതി മൂന്നുതവണ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരുന്നെന്നും എസ്പിയുമായുള്ള സഖ്യം ഗുണകരമാവില്ലെന്ന് ബിഎസ്പി പ്രവര്‍ത്തകര്‍ക്ക് നന്നായി അറിയാമെന്നും അദ്ദേഹം പറയുന്നു.
അതേസമയം, മായാവതിയെ അധിക്ഷേപിച്ച ബിജെപി എംഎല്‍എ സാധന സിങ്ങിനെയും അത്തേവാല അപലപിച്ചു. എന്‍ഡിഎ സഖ്യകക്ഷിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ നേതാവാണ് രാംദാസ് അത്തേവാല.
Discussion about this post