നാഗേശ്വര റാവുവിനെതിരെയുള്ള ഹര്‍ജി കേള്‍ക്കുന്നതില്‍ നിന്ന് ചീഫ് ജസ്റ്റിസ് പിന്മാറി

കേസ് ജസ്റ്റിസ് എകെ സിക്രി അദ്ധ്യക്ഷനായ ബെഞ്ചാണ് കേള്‍ക്കുക

ന്യൂഡല്‍ഹി: അലോക് വര്‍മയെ സിബിഐയുടെ തലപ്പത്ത് നിന്ന് പുറത്താക്കിയതിന് ശേഷം എം നാഗേശ്വര റാവുവിനെ സിബിഐ താല്‍ക്കാലിക ഡയറക്ടറാക്കിയതിനെ ചോദ്യം ചെയ്തുള്ള ഹര്‍ജി കേള്‍ക്കുന്നതില്‍ നിന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി പിന്മാറി.

കേസ് ജസ്റ്റിസ് എകെ സിക്രി അദ്ധ്യക്ഷനായ ബെഞ്ചാണ് കേള്‍ക്കുക. ഡയറക്ടറെ നിയമിക്കാനുള്ള നടപടികളുടെ വിശദാശംങ്ങള്‍ എല്ലാം പരസ്യപ്പെടുത്തണമെന്നും ഹര്‍ജിയില്‍ ആവശ്യമുണ്ട്.

Exit mobile version