മുംബൈ: ബോളിവുഡ് താരം കങ്കണ റണാവത്തിന് വധഭീഷണി. ‘മണികര്‍ണ്ണിക: ദി ക്യൂന്‍ ഓഫ് ജാന്‍സി’ എന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിനിടെയാണ് നടിക്കെതിരെ വധഭീഷണിയുമായി മഹാരാഷ്ട്ര കര്‍ണിസേന പ്രസിഡന്റ് അജയ് സിംഗ് സെംഗാര്‍ രംഗത്തെത്തിയത്.
സിനിമയില്‍ റാണി ലക്ഷ്മിഭായിയും ബ്രിട്ടീഷ് ഓഫീസറുമായുമുള്ള ബന്ധം മോശമായി ചിത്രീകരിച്ചുവെന്നാരോപിച്ചാണ് കര്‍ണിസേനയുടെ പ്രതിഷേധം. എന്നാല്‍ കര്‍ണിസേനയുടെ പ്രതിഷേധത്തെ മുഖവിലക്കെടുക്കില്ലെന്ന് കങ്കണ പറഞ്ഞു.ഇതിന് പിന്നാലെയാണ് വധഭീഷണിയുമായി അജയ് സെംഗാര്‍ രംഗത്തെത്തിയത്.
അവര്‍ ഇനിയും സംഘടനയിലുള്ളവരെ വെല്ലുവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയാണെങ്കില്‍ അവര്‍ മഹാരാഷ്ട്രയിലൂടെ സ്വതന്ത്രമായി നടക്കില്ല, സിനിമാ സെറ്റില്‍വെച്ച് തന്നെ ജീവനോടെ കത്തിക്കുമെന്നാണ് ഭീഷണിയില്‍ ഉള്ളത്.
എന്നാല്‍ നേരത്തെ കര്‍ണിസേനയുടെ ഭീഷണിയെ കാര്യമാക്കുന്നില്ലെന്ന് കങ്കണ പറഞ്ഞിരുന്നു.
Discussion about this post