ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ബോളിവുഡ് നടിയെ ആക്രമിച്ച് ബാഗും ഫോണും കവര്‍ന്നു. മുന്‍ ക്രിക്കറ്റ് താരം മനോജ് പ്രഭാകറിന്റെ ഭാര്യയും ബോളിവുഡ് നടിയുമായ ഫര്ഹീന് പ്രഭാകറാണ് കവര്‍ച്ച ചെയ്യപ്പെട്ടത്.
ദക്ഷിണ ഡല്‍ഹിയിലെ മാളിലേക്ക് കാറോടിച്ചു പോകുന്നതിനിടെ ശനിയാഴ്ചയാണ് സംഭവം നടന്നത്. ഠക് ഠക് സംഘമാണ് കവര്‍ച്ചക്ക് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ട്രാഫിക് സിഗ്നലില്‍ വച്ച് നിര്‍ത്തിയിട്ട നടിയുടെ കാറില്‍ ഇടിക്കാനായി കവര്‍ച്ചാസംഘം ശ്രമം നടത്തി. ഇത് ചോദിക്കാന്‍ ചെന്നപ്പോള്‍ നടിയുടെ ഡ്രൈവിങ് മോശമാണെന്നു പറഞ്ഞു തര്‍ക്കിച്ചു. തര്‍ക്കത്തിനിടയില്‍ രൂപയും ഫോണുമെല്ലാം കവര്‍ന്നു. 16000 രൂപയും ചില പ്രധാന രേഖകളും വില കൂടിയ ഫോണുമാണ് നഷ്ടപ്പെട്ടിരിക്കുന്നതെന്ന് പോലീസ് സ്ഥിരീകരിച്ചു.
കവര്‍ച്ച നടത്തി സംഘം കാറില്‍ രക്ഷപ്പെട്ടതോടെ നടി റോഡില്‍ ബോധം കെട്ടുവീണു. നടിയുടെ രക്ഷക്കെത്തിയ ഒരു ആര്‍മി ഉദ്യോഗസ്ഥന് പോലീസിനെ വിളിച്ച് കവര്‍ച്ചാസംഘം സഞ്ചരിച്ച കാറിന്റെ നമ്പര്‍ നല്കി. സംഭവത്തില്‍ പോലീസ് കോസെടുത്ത് അന്വേഷണം ആരംഭിച്ചു.
Discussion about this post