ന്യൂഡല്‍ഹി: അലോക് വര്‍മയെ സിബിഐ അധ്യക്ഷ സ്ഥാനത്തു നിന്ന് പുറത്താക്കിയതിന് ശേഷം സിബിഐയുടെ താത്കാലിക അധ്യക്ഷനായി നാഗേശ്വര റാവുവിനെ നിയമിച്ചതിനെതിരെ നല്കിയ ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും.
നാഗേശ്വര റാവുവിന്റെ നിയമനം ചട്ടങ്ങളുടെ ലംഘനം ആണെന്ന് ആരോപിച്ച് പ്രശാന്ത് ഭൂഷനാണ് ഹര്‍ജി നല്‍കിയത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത്.
Discussion about this post