രാസമാലിന്യം; ബംഗളൂരില്‍ വീണ്ടും തടാകത്തിന് തീ പിടിച്ചു

രാസമാലിന്യം നിറഞ്ഞ വര്‍ത്തൂര്‍ തടാകത്തില്‍ നാലിടങ്ങളിലാണ് ഇന്നലെ ഉച്ചക്ക് തീ ആളിപ്പടര്‍ന്നത്

ബംഗളൂരു: ബംഗളൂരില്‍ രാസമാലിന്യം നിറഞ്ഞ തടാകത്തിന് തീപിടിച്ചു. രാസമാലിന്യം നിറഞ്ഞ വര്‍ത്തൂര്‍ തടാകത്തില്‍ നാലിടങ്ങളിലാണ് ഇന്നലെ ഉച്ചക്ക് തീ ആളിപ്പടര്‍ന്നത്. അഗ്‌നിശമനസേനാ യൂണിറ്റുകളെത്തി തീയണച്ചു.

ബംഗളൂരില്‍ രാസമാലിന്യം നിറഞ്ഞത് കാരണം മുമ്പ് പല തവണ ഈ തടാകത്തില്‍ നിന്ന് വിഷപ്പത പരന്നിരുന്നു. എന്നാല്‍ ആദ്യമായിട്ടാണ് തീപിടുത്തം ഉണ്ടാകുന്നത്. ഉച്ചയ്ക്ക് 2.30 ഓടെ തടാകത്തില്‍നിന്ന് ഓറഞ്ച് പുക ഉയരുന്നത് കണ്ടുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം ബെല്ലന്തൂര്‍ തടാകത്തിനും തീ പിടിച്ചിരുന്നു. കനത്ത പുക കാരണം സമീപത്തെ റോഡിലൂടെ വാഹനങ്ങള്‍ ഓടിക്കാന്‍ പോലും സാധിച്ചിരുന്നില്ല. വ്യസായ ശാലകളില്‍നിന്ന് പുറന്തള്ളുന്ന രാസ മാലിന്യങ്ങള്‍ കാരണം ബെലന്തൂര്‍ തടാകം പതഞ്ഞുപൊങ്ങുന്നത് പതിവാണ്.

Exit mobile version