മൈസൂര്‍: റിസോര്‍ട്ടില്‍ പാര്‍പ്പിച്ചിരിക്കുന്ന കര്‍ണ്ണാടക എംഎല്‍എമാരില്‍ ഒരാളെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആനന്ദ് സിംഗ് എന്ന എംഎല്‍എയെയാണ് പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. വേറെയൊരു എംഎല്‍എയായ ജെഎന്‍ ഗണേഷ് മദ്യക്കുപ്പികൊണ്ട് തലയ്ക്ക് അടിച്ചതാണെന്നാണ് സൂചന.
ഗണേഷ് ബിജെപിയിലേക്ക് കൂറുമാറുകയാണെന്ന് ആനന്ദ് ആരോപിച്ചതാണ് അക്രമത്തിലേക്ക് കടന്നതെന്നാണ് സൂചന.അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലാണ് ആനന്ദ്. ആദ്യം കോണ്‍ഗ്രസ് വാര്‍ത്ത നിഷേധിച്ചിരുന്നു. പിന്നീട് കോണ്‍ഗ്രസ് ആനന്ദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് സമ്മതിച്ചിട്ടുണ്ട്. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്നാണ് എംഎല്‍എയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് കോണ്‍ഗ്രസ് വ്യക്തമാക്കുന്നത്.
Discussion about this post