ബെംഗളൂരു: നാടെങ്ങും ഓണ്‍ലൈന്‍ ഭക്ഷ്യ വിതരണമാണ് തരംഗമായിരിക്കുന്നത്. സ്വിഗ്ഗി, യൂബര്‍ ഈറ്റ്‌സും,സൊമാറ്റോ ഇവയൊക്കെ ഇഷ്ടഭക്ഷണവുമായി നമ്മുടെ വാതില്‍ക്കലെത്തുന്നു. ഇതില്‍ വിശ്വസ്തതയിലും ഉപഭോക്തൃ സംതൃപ്തിയിലും ഇന്ത്യയില്‍ ഏറ്റവും മികച്ചത് സ്വിഗ്ഗിയാണെന്ന് റിപ്പോര്‍ട്ട്.
വിപണി ഗവേഷണ സ്ഥാപനമായ റെഡ്‌സീര്‍ മാനേജ്‌മെന്റ് കണ്‍സള്‍ട്ടിംഗ് പ്രൈവറ്റ് ലിമിറ്റഡ് നടത്തിയ പഠനത്തിലാണ് സ്വിഗ്ഗി 96 മാര്‍ക്കോടെ ഒന്നാം സ്ഥാനം സ്വന്തമാക്കിയിരിക്കുന്നത്. 82 പോയിന്റുമായി രണ്ടാം സ്ഥാനം കരസ്ഥമാക്കിയത് സൊമാറ്റോയാണ്. സാമ്പത്തിക വര്‍ഷത്തിലെ ഒക്ടോബര്‍ ഡിസംബര്‍ പാദത്തിലാണ് സര്‍വേ നടത്തിയത്.
യൂബര്‍ ടെക്‌നോളജീസിന്റെ ഉടമസ്ഥതയിലുളള യുബര്‍ ഈറ്റ്‌സ് മൂന്നാം സ്ഥാനവും ഒലയുടെ ഫുഡ്പാണ്ട നാലാം സ്ഥാനവും നേടി.