ത്രിച്ചി: ജല്ലിക്കെട്ടിനിടെ കാളയുടെ ആക്രമണത്തില്‍ രണ്ടുപേര്‍ മരിച്ചു. തിരുച്ചിറപ്പള്ളി സ്വദേശിയായ സതീഷ്(35). രാമു(28) എന്നിവരാണ് പുതുക്കോട്ടയില്‍ നടന്ന ജല്ലിക്കെട്ടിനിടെയിലുണ്ടായ ആക്രമണത്തില്‍ മരിച്ചത്. ജല്ലിക്കെട്ട് കഴിഞ്ഞ് തിരിച്ചു പോവുകയായിരുന്ന കാള കളക്ഷന്‍ പോയിന്റില്‍ നില്‍ക്കുകയായിരുന്ന സതീഷിനെ ആക്രമിച്ചു. തുടര്‍ന്ന് കാള ഓടി പോകുന്നതിനിടെയിലാണ് രാമു ആക്രമിക്കപ്പെട്ടത്.
തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയാണ് പുതുക്കോട്ടയില്‍ നടന്ന ജല്ലിക്കെട്ട് ഉദ്ഘാടനം ചെയ്തത്. 13 പേരാണ് ഈ സീസണില്‍ ജല്ലിക്കെട്ടിനിടെ മരിച്ചത്.
Discussion about this post