ഹൈദരാബാദ്: തെലങ്കാനയിലെ എല്ലാ റോഡുകളും കണ്ണാടി പോലെ തിളങ്ങുമെന്ന വാഗ്ദാനവുമായി മുഖ്യമന്ത്രി ചന്ദ്രശേഖറ റാവു. പ്രഗതി ഭവനില്‍ സംസ്ഥാനത്തെ റോഡുകളുടെ അവസ്ഥ പരിശോധിക്കാന്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സംസ്ഥാനത്തെ റോഡുപണി രണ്ട് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. പുതിയതായി രൂപീകരിച്ച പഞ്ചായത്തുകളുടേത് ഉള്‍പ്പെടെ 12,751 പഞ്ചായത്തുകളിലെ റോഡ് ബിടി നിലവാരത്തിലേക്ക് ഉയര്‍ത്താനും അദ്ദേഹം നിര്‍ദ്ദേശിച്ചു. ജലസേചന പദ്ധതി കഴിഞ്ഞാല്‍ റോഡുകള്‍ക്കും ഹൈവേകള്ക്കുമാണ് മുന്‍ഗണനയെന്നും ചന്ദ്രശേഖര റാവു വ്യക്തമാക്കി.
സംസ്ഥാനത്ത് പുതുക്കി പണിയേണ്ട ധാരാളം റോഡുകളും പാലങ്ങളുമുണ്ട്. അവയുടെ പുരോഗതി നിരീക്ഷിക്കണമെന്നും കലേശ്വരം പദ്ധതിയില്‍ ഭൂമി നഷ്ടപ്പെട്ട കര്‍ഷകര്‍ക്ക് എത്രയും വേഗം നഷ്ടപരിഹാരം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post