ബര്‍വാനി: ഞായറാഴ്ച്ച രാവിലെ നടക്കാന്‍ ഇറങ്ങിയ ബിജെപി നേതാവ് കൊല്ലപ്പെട്ട നിലയില്‍. മനോജ് താക്കറൊണ് കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. മധ്യപ്രദേശിലെ വാര്‍ല പോലീസ് സ്‌റ്റേഷന്‍ പരിയിയിലെ പാടത്താണ് മരിച്ച നിലയില്‍ കണ്ടത്.
കല്ലുകള്‍ ഉപയോഗിച്ച് ആക്രമത്തിലാണ് താക്കര്‍ മരണപ്പെട്ടത്. കൊലയാളികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. രാധാ സ്വാമി ഭവന്‍ ഗ്രാമത്തിന് സമീപത്തായാണ് മൃതദേഹം ആദ്യം കണ്ടെത്തിയത്. താക്കറെ അജ്ഞാതരാല്‍ കൊല്ലപ്പെട്ടുവെന്ന് മാത്രമേ ഇപ്പോള്‍ സ്ഥിരീകരിക്കാന്‍ സാധിക്കുകയുള്ളൂവെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.