തിരുപ്പൂര്‍: അസഹ്യമായ നടുവേദനയില്‍ മനംനൊന്ത് കുടുംബത്തിന് വിഷം കൊടുത്ത് അധ്യാപകന് ആത്മഹത്യ ചെയ്തു. നടുവേദന മാറാതെ വന്നതോടെ ഇദ്ദേഹം വിഷാദ രോഗത്തിനും അടിമപ്പെട്ടിരുന്നുവെന്നും പറയുന്നു. പിഞ്ചു പൈതങ്ങള് ഉള്‍പ്പടെ കുടുംബത്തിനാണ് വിഷം നല്‍കിയത്.
38 കാരനായ ആന്റണി അരോക്കിയദാസാണ് അമ്മയെയും ഭാര്യയെയും രണ്ടു കുഞ്ഞുങ്ങളെയും കൊന്ന ശേഷം ആത്മഹത്യ ചെയ്തത്. തിരുപ്പൂര്‍ കൂലിപ്പാളയം സര്‍ക്കാര്‍ സ്കൂളിലെ അധ്യാപകനായിരുന്ന ആന്റണി കഴിഞ്ഞ 12 വര്‍ഷമായി കലശലായ നടുവേദന മൂലം ബുദ്ധിമുട്ടുകയായിരുന്നു. നടുവേദന സ്വസ്ത്ഥത തകര്‍ത്തതോടെ വിഷാദരോഗത്തിനടിമയായ ആന്റണി കുടുംബത്തെ കൊന്ന് ആത്മഹത്യ ചെയ്യുകയായിരുന്നു.
Discussion about this post