ന്യൂഡല്‍ഹി: ‘ശബരിമല ആചാരങ്ങള്‍ സംരക്ഷിക്കുന്നതിനായി പൗരന്മാര് ഒത്തുചേരുന്നു’.. ഡല്‍ഹിയില്‍ ഓള് ഇന്ത്യ ശബരിമല ആക്ഷന്‍ കൗണ്‍സിലും സിഎസ്ഐഎസും ചേര്‍ന്ന് സംഘടിപ്പിച്ച പരിപാടിയില്‍ ആളില്ല, നാണക്കേട് ഭയന്ന് അവസാനനിമിഷം പരിപാടിയില്‍ നിന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി പിന്മാറി. ശബരിമല ആചാര സംരക്ഷണത്തിനായി സംഘടിപ്പിച്ച പരിപാടി തുടങ്ങേണ്ട സമയമായിട്ടും ആളുകള്‍ എത്താതിരുന്നതാണ് പിന്മാറ്റത്തിന് കാരണം. തീന്‍മൂര്‍ത്തിയിലെ നെഹ്റു മെമ്മോറിയല്‍ മ്യൂസിയം ലൈബ്രറി ഓഡിറ്റോറിയത്തില്‍ ഇന്ന് വൈകിട്ട് അഞ്ച് മണിക്കാണ് പരിപാടി വച്ചിരുന്നത്.
യോഗത്തിലെ മുഖ്യാതിഥി ആയിരുന്നു സ്മൃതി. അതേസമയം സ്മൃതി ഇറാനിയുടെ പേര് വെച്ച് സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ പ്രചരണങ്ങള്‍ നടത്തിയിട്ടും ആളെത്തിയില്ലെന്ന ആക്ഷേപവും ഒരുവളത്ത് ഉയരുന്നുണ്ട്. ഫോട്ടോഗ്രാഫര്‍മാരും മാധ്യമപ്രവര്‍ത്തകര്‍ക്കും പുറമേ വളരെ കുറച്ച് ആളുകള്‍ മാത്രം ഓഡിറ്റോറിയത്തില്‍ ഇരിക്കുന്നതിന്റേയും ശേഷിക്കുന്ന കസേരങ്ങള് ഒഴിഞ്ഞു കിടക്കുന്നതിന്റേയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു.
Discussion about this post