ലഖ്നൗ: ബിഎസ്പി നേതാവും ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ മായാവതിക്കെതിരെ വ്യക്തിയധിക്ഷേപ പരാമര്‍ശവുമായി ബിജെപി എംഎല്‍എ. മുഗല്‍സരായ് എംഎല്‍എ സാദന സിങ് ആണ് വ്യക്തിയധിക്ഷേപ പരാമര്‍ശം നടത്തിയത്.
പൊതുപരിപാടിക്കിടെയായിരുന്നു പരാമര്‍ശം. ‘അവര്‍ സ്ത്രിയുമല്ല പുരുഷനുമല്ല. കണ്ടാല്‍ ആര്‍ക്കും തിരിച്ചറിയാനാകില്ല. ഇവരെപ്പോലെയുള്ളവര്‍ മുഴുവന്‍ സ്ത്രീകള്‍ക്കും മാനക്കേടാണ്.’ ബിജെപി നേതാവ് പങ്കജ് സിങ് വേദിയിലിരിക്കെയായിരുന്നു സാദനയുടെ അധിക്ഷേപ പരാമര്‍ശം. കര്‍ഷകര്‍ക്കായി സംഘടിപ്പിച്ച കുംഭ് അഭിയാന് പരിപാടിയിലായിരുന്നു സാദനയുടെ അധിക്ഷേപം.
പ്രസംഗത്തിലുടനീളം അവര്‍ മായാവതിയെ കടന്നാക്രമിക്കുകയായിരുന്നു. അധിക്ഷേപം അതിരുകടന്നപ്പോഴും വേദിയിലുണ്ടായിരുന്ന ആരും സാദനെ തടഞ്ഞിരുന്നില്ല. മായാവതി അപമാനമാണെന്നും അവര്‍ പൊതുയോഗത്തില്‍ തുറന്നടിച്ചിരുന്നു. ഇതിന് മുമ്പും സാദന അധിക്ഷേപ പ്രസംഗങ്ങളില്‍ കുപ്രസിദ്ധി നേടിയിട്ടുണ്ട്. പരാമര്‍ശനത്തിനെതിരെ വ്യാപക വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.
#WATCH:BJP MLA Sadhna Singh says about BSP chief Mayawati, "jis din mahila ka blouse, petticoat, saari phat jaaye, wo mahila na satta ke liye aage aati hai. Usko pure desh ki mahila kalankit maanti hai.Wo to kinnar se bhi jyada badtar hai, kyunki wo to na nar hai, na mahila hai." pic.twitter.com/w3Cdizd8eR
— ANI UP (@ANINewsUP) January 19, 2019
Discussion about this post