മംഗളൂരു: ഹോട്ടലില്‍ നിന്നും കഴിച്ച മീന്‍ കറി ഏറെ ഇഷ്ടപ്പെട്ട മന്ത്രി പാചകക്കാരന് നല്‍കിയത് 25000 രൂപയുടെ ടിപ്പ്. പാചക്കാരന്റെ കൈപുണ്യം ‘ക്ഷ ബോധിച്ച’ കര്‍ണാടക മന്ത്രി ബിസെഡ് സമീര്‍ അഹമ്മദ് ഖാനാണ് പാചകക്കാരനായ ഹനീഫ് മുഹമ്മദിന് ടിപ്പ് നല്‍കിയത്. ഇതിനു പുറമെ ഹനീഫിന് ഉംറ നിര്‍വഹിക്കാനുളള ചെലവ് താന്‍ വഹിക്കാമെന്നും മന്ത്രി അറിയിച്ചു.
വ്യാഴാഴ്ച മംഗളൂരുവില്‍ ഒരു യോഗത്തിന് എത്തിയതായിരുന്നു മന്ത്രി. ലോവര്‍ ബന്ദൂരിലെ ഫിഷ് മാര്‍ക്കറ്റ് എന്ന ഹോട്ടലിലായിരുന്നു ഉച്ചഭക്ഷണത്തിനായി മന്ത്രിയും സംഘവും കയറിയത്. ആവോലിയും നെയ്മീനും ആണ് മന്ത്രി കഴിച്ചത്. ഭക്ഷണം കഴിച്ച് കൊണ്ടിരിക്കുമ്പോഴാണ് താന്‍ ഇന്നേവരെ ഇത്രയും രുചിയുളള മീന്‍കറി കഴിച്ചിട്ടില്ലെന്ന് മന്ത്രി പറഞ്ഞത്. ഉടന്‍ തന്നെ ഭക്ഷണം പാചകം ചെയ്ത പാചകക്കാരനെ മന്ത്രി വിളിപ്പിപ്പിക്കുകയായിരുന്നു.
ഹനീഫുമായി കുശലാന്വേഷണം നടത്തിയ മന്ത്രി അദ്ദേഹത്തെ അടുത്തിരിത്തി ഭക്ഷണം വിളമ്പുകയും 25000 രൂപ ടിപ്പ് നല്‍കുകയും ചെയ്തു. തുടര്‍ന്ന് ഉംറ നിര്‍വഹിക്കാനുളള ചെലവ് താന്‍ വഹിക്കാമെന്നും അറിയിക്കുകയായിരുന്നു. രാഹുല്‍ ഗാന്ധി അടക്കമുളള രാഷ്ട്രീയ പ്രമുഖര്‍ക്ക് ഹനീഫ് ഭക്ഷണം വിളമ്പിയിട്ടുണ്ട്. എന്നാല്‍ ഇത്തരത്തിലൊരു അംഗീകാരം ആദ്യമായിട്ടാണെന്ന് ഹനീഫ് പറഞ്ഞു.
Discussion about this post