സില്‍വസ: ബിജെപിക്കെതിരായ പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യം തനിക്കെതിരായല്ല, ജനങ്ങള്‍ക്ക് എതിരായിട്ടാണെന്ന് പ്രധാന മന്ത്രി നരേന്ദ്രമോഡി. സര്‍ക്കാര്‍ ഖജനാവിലെ പണം കൊള്ളയടിക്കാന്‍ ഞാന്‍ അനുവദിച്ചില്ല. അവരാണ് പ്രകോപിതരായി മഹാസഖ്യത്തിന് രൂപം നല്‍കിയതെന്നും മോഡി കൂട്ടിച്ചേര്‍ത്തു.
അഴിമതിക്കെതിരായ തന്റെ നടപടികള്‍ ചിലരെ പരിഭ്രാന്തരാക്കിയിട്ടുണ്ട്. അവര്‍ പ്രകോപിതരായത് സ്വാഭാവികം മാത്രം. അവരാണ് സഖ്യം രൂപീകരിച്ചത്. ഉചിതമായ രീതിയില്‍ അല്ല സഖ്യം രൂപികരിച്ചത്. തെരഞ്ഞടുപ്പിന് മുമ്പ് തന്നെ സീറ്റിനായി സഖ്യത്തില്‍ വില പേശല്‍ തുടങ്ങിയെന്നും മോഡി പരിഹസിച്ചു. വരുന്ന ലോക്സഭാ തെരഞ്ഞടുപ്പില്‍ മഹാസഖ്യം വിജയിക്കാന്‍ പോകുന്നില്ലെന്നും അവരവരുടെ താത്പര്യം സംരക്ഷിക്കാന്‍ വേണ്ടിയാണ് സഖ്യം രൂപികരിക്കുന്നതെന്നും മോഡി ആരോപിച്ചു.
യുപിഎ സര്‍ക്കാര്‍ അഞ്ച് വര്‍ഷം കൊണ്ട് 25 ലക്ഷം വീടുകള്‍ നിര്‍മ്മിച്ചപ്പോള്‍ തന്റെ സര്‍ക്കാര്‍ ഒന്നേകാല്‍ ലക്ഷം വീടുകളാണ് സാധാരണക്കാര്‍ക്കായി നിര്‍മ്മിച്ചതെന്നും മോഡി കൂട്ടിച്ചേര്‍ത്തു. സില്വസയില് മെഡിക്കല്‍ കൊളേജിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മോഡി.
Discussion about this post