ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ സൂക്ഷിക്കണം അദ്ദേഹം കള്ളങ്ങളുടെ ഫാക്ടറിയാണെന്ന് ആര്‍എല്‍ഡി നേതാവ് തേജസ്വി യാദവ്. മോഡി കള്ളങ്ങളുടെ മൊത്തവിതരണക്കാരനാണെന്നും ബിജെപിയെ കരുതിയിരിക്കണമെന്നും തേജസ്വി യാദവ് പറയുന്നു. യുണൈറ്റഡ് ഇന്ത്യ റാലിയില്‍ സംസാരിക്കവെയാണ് തേജസ്വിയുടെ പരാമര്‍ശം.
‘ഈ ഒത്തുചേരല്‍ മുതല്‍ മോഡിയ്ക്ക് ഉറക്കമില്ലാത്ത രാത്രികളായിരിക്കും. മോഡിയ്ക്കെതിരെ ഒരുമിച്ച് നിന്നു പോരാടണം, അദ്ദേഹത്തെ വിശ്വസിക്കരുത്. ബിജെപിയെ കരുതിയിരിക്കുകയെന്നാണ് എല്ലാ ബീഹാറികളോടും ബംഗാളികളോടും എനിക്കു പറയാനുള്ളത്. മോഡിയോട് പ്രതികാരം ചെയ്യുക.’ തേജസ്വി പറയുന്നു.
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും സിബിഐയും മോഡിയുടെ സഖ്യകളാണ്. അവര്‍ ഗൂഢാലോചന നടത്തുകയും തന്റെ പിതാവിനെ സിബിഐയുടെ സഹായത്തോടെ ജയിലിലടക്കുകയും ചെയ്തെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയ്ക്കെതിരെ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി സംഘടിപ്പിക്കുന്ന യുണൈറ്റഡ് ഇന്ത്യ റാലിയില്‍ മുന്‍ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡയുള്‍പ്പെടെ 20ലേറെ ദേശീയ നേതാക്കളാണ് പങ്കെടുക്കുന്നത്.
Discussion about this post