ന്യൂഡല്‍ഹി: റെയില്‍വെ അഴിമതിക്കേസില്‍ ജാമ്യം തേടിയുള്ള ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവിന്റെ അപേക്ഷയില്‍ വിധി പറയുന്നത് മാറ്റി വെച്ചു. ഡല്‍ഹി പട്യാല ഹൗസ് കോടതി ഫെബ്രുവരി 11ലേക്കാണ് മാറ്റിയത്.
റെയില്‍വെ അഴിമതിക്കേസില്‍ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട എല്ലാവരുടെയും ജാമ്യാപേക്ഷ തള്ളണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു.
ലാലു റെയില്‍വെ മന്ത്രിയായിരുന്നപ്പോള്‍ ഇന്ത്യന്‍ റെയില്‍വേ കേറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പറേഷന്റെ (ഐആര്‍സിടിസി) രണ്ടു ഹോട്ടലുകള്‍ സ്വകാര്യ ഗ്രൂപ്പിനു പാട്ടത്തിനു നല്‍കിയതിനുള്ള പ്രത്യുപകാരമായി ലാലു കുടുംബത്തിനു പട്‌നയില്‍ കോടികള്‍ വിലമതിക്കുന്ന സ്ഥലം ലഭിച്ചെന്നാണു സിബിഐയുടെ കേസ്.