‘മോഡിയും അമിത് ഷായും രാജ്യത്തിന് അപകടരം, ഇരുവരെയും പുറത്തിടേണ്ട സമയം അതിക്രമിച്ചു’ വിമര്‍ശിച്ച് അരവിന്ദ് കെജരിവാള്‍, മമതാ ബാനര്‍ജിയ്ക്ക് അഭിനന്ദനവും

ഇന്ന് കൊല്‍ക്കത്തയില്‍ മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ റാലി നടക്കും.

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായെയും കടന്നാക്രമിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. ബിജെപിയ്ക്ക് എതിരെ ഇറങ്ങി തിരിച്ച മമതാ ബാനര്‍ജിയെ അഭിനന്ദിക്കാനും അദ്ദേഹം മറന്നില്ല. റാലിയില്‍ പങ്കെടുത്ത് പിന്തുണ അറിയിക്കാന്‍ എത്തിയപ്പോഴായിരുന്നു ബിജെപിയ്‌ക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായും രാജ്യത്തിന് അപകടകരമാണെന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. അവരെ പുറത്താക്കേണ്ടത് അത്യാവശ്യമാണെന്നും സമയം അതിക്രമിച്ചിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

‘നരേന്ദ്ര മോദിയും അമിത് ഷായും രാജ്യത്തിന് അപകടമാണ്. ഇരുവരെയും പുറത്താക്കേണ്ടത് അത്യാവശ്യമാണ്. അവര്‍ക്കെതിരെ റാലി നടത്താന്‍ നീക്കം തുടങ്ങിയ മമതാ ബാനര്‍ജിയെ ഞാന്‍ അഭിനന്ദിക്കുന്നു. ഞാനും അതില്‍ പങ്കാളിയാവും.’ അരവിന്ദ് കെജരിവാള്‍ പറഞ്ഞു. ഇന്ന് കൊല്‍ക്കത്തയില്‍ മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ റാലി നടക്കും.

Exit mobile version