നാഗ്പൂര്‍: യുഎസില്‍ താമസമാക്കിയ ഇന്ത്യന്‍ ദമ്പതികള്‍ക്ക് വാട്സ്ആപ്പിലൂടെ സമ്മതമറിയിച്ചതിന് പിന്നാലെ വിവാഹ ഉടമ്പടിയില്‍ നിന്നും മോചനം. യുഎസില്‍ നിന്നും അയച്ച ഒരു വാട്സ്ആപ്പ് വീഡിയോ സന്ദേശത്തിലൂടെയാണ് യുവതി കോടതിയെ ‘വിവാഹമോചനത്തിന് എനിക്ക് സമ്മതം’ എന്ന് അറിയിച്ചത്. യുഎസില്‍ എഞ്ചിനീയര്‍മാരായ ദമ്പതികളുടെ വിവാഹബന്ധം നാഗ്പൂരിലെ കുടുംബ കോടതി അവസാനിപ്പിച്ചത് അങ്ങനെയാണ്. 2013ലായിരുന്നു ഇരുവരുടെയും വിവാഹം.
അകല്‍ച്ചയിലായതോടെ ഭര്‍ത്താവ് വിവാഹമോചനത്തിനു കേസ് നല്കി. ഇരുവരും വിദേശത്തായിരുന്നതിനാല്‍ കോടതിക്ക് ചട്ടപ്രകാരമുള്ള കൗണ്‍സലിങ് നടത്താനുമായില്ല. തുടര്‍ന്ന് കോടതിക്കു പുറത്ത് കേസ് തീര്‍ക്കാന്‍ ശ്രമമായി. ഇരുവരുടെയും അഭിഭാഷകര്‍ കൂടിക്കാഴ്ച നടത്തുകയും യുവതിയുമായി വീഡിയോ സന്ദേശത്തിലൂടെയാണു ചര്‍ച്ച നടത്തുകയും ചെയ്ത്. 10 ലക്ഷം രൂപ ജീവനാംശമായി നല്കാന് യുവാവ് സമ്മതിക്കുകയും ചെയ്തു.
ഒടുവില്‍ ഉഭയ സമ്മതപ്രകാരം വേര്‍പിരിയുകയാണെന്ന അപേക്ഷയായി മാറ്റി കോടതി വിവാഹമോചനക്കേസ് തീര്‍പ്പാക്കി. ഇതിനാണ് യുവതിയുടെ സമ്മതം വീഡിയോ സന്ദേശത്തിലൂടെ കോടതി നേരിട്ട് ഉറപ്പുവരുത്തിയത്
Discussion about this post