കൊല്‍ക്കത്ത: ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ബിജെപി വിരുദ്ധ ഐക്യ ഇന്ത്യ റാലി ഇന്ന് കൊല്‍ക്കത്തയില്‍ നടക്കും. ബിജെപി ഇതര പാര്‍ട്ടികളെയെല്ലാം റാലിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. പങ്കെടുക്കുമെന്നാണ് വിവരം.
കോണ്‍ഗ്രസിനെ പ്രതിനിധീകിച്ച് മല്ലികാര്‍ജ്ജുണ ഖാര്‍ഗെ പങ്കെടുക്കും. റാലിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എത്തില്ല. പൂര്‍ണ്ണ പിന്തുണ അറിയിച്ച് രാഹുല്‍ കത്തയച്ചിട്ടുണ്ട്. അഖിലേഷ് യാദവ്, തേജസ്വി യാദവ്, ശരത് പവാര്‍, എച്ച്ഡി ദേവഗൗഡ, എച്ച്ഡി കുമാരസ്വാമി, എംകെ സ്റ്റാലിന് തുടങ്ങിയവര്‍ റാലിക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ട്.
ബിജെപി നേതാവ് ശത്രുഘന്‍ സിന്‍ഹയും റാലിയില്‍ പങ്കെടുക്കുമെന്നാണ് സൂചന. മുന്‍ ബിജെപി നേതാക്കളായ യശ്വവന്ദ് സിന്‍ഹ, അരുണ്‍ ഷൂരി എന്നിവരും പങ്കെടുത്തേക്കും. ബിജെപിക്കെതിരെ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള മുന്നേറ്റം എന്നതിന് പകരം മമത ബാനര്‍ജി ബിജെപി വിരുദ്ധരെ ഒരുവേദിയിലേക്ക് കൊണ്ടുവരുന്നു എന്ന പ്രത്യേക ഇന്നത്തെ റാലിക്കുണ്ട്.
Discussion about this post