ജയ്പൂര്‍: പ്രകടന പത്രികയിലെ വാഗ്ദാനം പാലിച്ച് കോണ്‍ഗ്രസ്. രാജസ്ഥാന് നിയമസഭയില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കോണ്‍ഗ്രസ് ഭരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭയിലും സ്ത്രീ സംവരണം നടപ്പിലാക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് ഈ നീക്കമെന്നും മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് പറഞ്ഞു.
എന്നാല്‍ നിലവിലെ നിയമസഭാ സമ്മേളനത്തില്‍ തന്നെ പ്രമേയം പാസാക്കുമോ എന്ന കാര്യം മുഖ്യമന്ത്രി വ്യക്തമാക്കിയില്ല. കോണ്‍ഗ്രസ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനമായിരുന്നു നിയമസഭയില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം.
Discussion about this post