ലക്‌നൗ: യോഗി ആദിത്യ നാഥിന്റെ ഉത്തര്‍പ്രദേശില്‍ വീണ്ടും പേരുമാറ്റം. ഉത്തര്‍പ്രദേശിലെ ചന്ദൗലി ജില്ലയിലുള്ള മുഗള്‍സരായ് തെഹ്‌സില്‍ പണ്ഡിറ്റ് ദീന്‍ ദയാല്‍ ഉപാധ്യായ തെഹ്‌സിലായി പേര് മാറ്റി ഉത്തരവിറങ്ങി. ഇന്ന് ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗമാണ് പേര് മാറ്റത്തിന് ഔദ്യോഗിക അംഗീകാരം നല്കിയത്.
ആര്‍എസ്എസ് ചിന്തകനും ബിജെപിയുടെ ആദ്യരൂപമായ ഭാരതീയ ജനസംഘത്തിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളുമായിരുന്നു പണ്ഡിറ്റ് ദീന്‍ ദയാല്‍ ഉപാധ്യായ. ഇത് ആദ്യമായിട്ടല്ല യുപിയിലെ സ്ഥലങ്ങളുടെ പേര് മാറ്റുന്നത്. നേരത്തെ മന്ത്രിസഭായോഗത്തിന്റെ തീരുമാനപ്രകാരം അലഹബാദിനെ പ്രയാഗ് രാജാക്കിയും മുഗള്‍സരായ് ജംഗ്ഷനെ ഓഗസ്റ്റില്‍ പണ്ഡിറ്റ് ദീന്‍ ദയാല്‍ ഉപാധ്യായ ജംഗ്ഷനും ആക്കിയിരുന്നു.
മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ഷെര്‍ഷാ സൂരിയുടെ കാലത്താണ് മുഗള്‍ സരായ് പണി കഴിപ്പിച്ചത്. പഴയ മുഗള്‍ സാമ്രാജ്യത്തെ വടക്കേ ഇന്ത്യയുമായി ബന്ധിപ്പിക്കുന്ന പട്ടണമായിരുന്നു മുഗള്‍സരായ്
Discussion about this post