ജയ്പുര്‍: കൂട്ടബലാത്സംഗത്തില്‍ നിന്ന് രക്ഷപ്പെടാന്‍ യുവതി മൂന്നു നില കെട്ടിടത്തിന് മുകളില്‍ നിന്ന് നഗ്നയായി താഴേക്ക് ചാടി. ഇരുപത്തിമൂന്നുകാരിയായ നേപ്പാള്‍ യുവതിയാണ് മൂന്നാം നിലയില്‍ നിന്ന് ചാടി രക്ഷപ്പെട്ടത്. രാജസ്ഥാനിലെ ജയ്പുര്‍ മുഹാനയിലാണ് സംഭവം. പരിക്കേറ്റ യുവതി അപകടനില തരണം ചെയ്തു.
യുവതിയെ പീഡിപ്പിച്ച ലോകേഷ് സെയ്നി(19), കമല്‍ സെയ്നി(24) എന്നിവരെ ജയ്പുര്‍ പോലീസ് അറസ്റ്റു ചെയ്തു. വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്.
Discussion about this post