മുംബൈ: ഈ ലക്ഷ്മിയെ ആരും മറന്ന് കാണില്ല.. ജീവിക്കാന്‍ പലര്‍ക്കും ഇന്ന് ഇവള് പ്രചോദനമാണ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായ ‘ടെന്‍ ഇയര്‍ ചലഞ്ച്’ ഇവളും ഏറ്റെടുത്തു. സെലിബ്രിറ്റികള്‍ മുതല്‍ സാധാരണക്കാര്‍ വരെ പത്തു വര്‍ഷം മുമ്പും ശേഷവുമുള്ള തങ്ങളുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചപ്പോള്‍ ആത്മ ധൈര്യത്തിന്റെ പുതിയ മുഖം ലക്ഷ്മിയും പങ്കുവെച്ചു.
ആസിഡ് ആക്രമണത്തില്‍ മുഖം വികൃതമായ പെണ്‍കൊടിയാണ് ലക്ഷ്മി അഗര്‍വാള്‍. 2005ലാണ് ലക്ഷ്മിയുടെ ജീവിതത്തിന്റെ ഗതിതന്നെ മാറ്റിയെഴുതിയ ആസിഡ് ആക്രമണം നടന്നത്. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് പതിനാറാം വയസ്സിലാണ് ലക്ഷ്മി അഗര്‍വാള്‍ ആസിഡ് ആക്രമണത്തിനിരയായത്.
ലക്ഷ്മിയുടെ 2005ലെ മുഖവും ആസിഡ് ആക്രമണം നടന്ന ശേഷമുള്ള മുഖവും ചേര്‍ത്തുവച്ചുള്ള ‘ടെന്‍ ഇയര്‍ ചാലഞ്ച് ചിത്രമാണ്’ സോഷ്യല്‍മീഡിയില്‍ നിറഞ്ഞ് നില്‍ക്കുന്നത്. മറ്റൊരു തരത്തില്‍ ലക്ഷ്മിയുടെ അതിജീവനത്തിന്റെ നേര്‍ചിത്രം കൂടിയാകുകയാണ് ഈ ചിത്രങ്ങള്‍.
എന്നാല്‍ സോഷ്യല്‍മീഡിയ ഈ ചിത്രങ്ങള്‍ കണ്ട് കണ്ണുനിറയ്ക്കുമ്പോഴും തന്റെ ജീവിതം തകര്‍ത്തവര്‍ക്കുള്ള ചലഞ്ചായാണ് ലക്ഷ്മി ചിത്രങ്ങള്‍ പങ്കു വെച്ചത്.
ആക്രമണത്തിന് ശേഷം നിരവധി ശസ്ത്രക്രിയകള്‍ക്ക് ശേഷമാണ് ലക്ഷ്മി പുറംലോകത്തെ അഭിമുഖീകരിച്ച് തുടങ്ങിയത്. പിന്നീട് ആസിഡ് ആക്രമണങ്ങള്‍ക്കിരയായ സ്ത്രീകളെ പുനരധിവസിപ്പിക്കുന്ന കൂട്ടായ്മയ്ക്ക് ലക്ഷ്മി നേതൃത്വം നല്കി. ഇതിനിടയില്‍ ലക്ഷ്മി വിവാഹിതയും ഒരു കുഞ്ഞിന്റെ അമ്മയുമായി.
ലക്ഷ്മിയുടെ ജീവിതം പ്രമേയമാക്കി സിനിമയും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ‘ഛപാക്’ എന്ന പേരിലൊരുങ്ങുന്ന ചിത്രത്തില്‍ ദീപിക പദുകോണാണ് നായിക.
Discussion about this post