ചെന്നൈ: തമിഴ്നാട്ടില്‍ ബിജെപിയുമായി സഖ്യം ചേരുമെന്ന പ്രചാരണങ്ങളെ തള്ളി എഐഎഡിഎംകെ നേതാവ് എം തമ്പിദുരൈ. തങ്ങള്‍ താമരയ്ക്ക് സഹായം നല്‍കുന്നത് ഏറ്റവും വലിയ താമശയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഖ്യമുണ്ടോയെന്ന ചോദ്യത്തോട് പ്രതികരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഞങ്ങള്‍ ബിജെപിയെ പിന്തുണയ്ക്കുമെന്നും തമിഴ്നാട്ടില്‍ പിടിമുറുക്കാന്‍ അവരെ സഹായിക്കുമെന്നും പറയുന്നത് തമാശയാണ്. ഞങ്ങള്‍ ഞങ്ങളുടെ പാര്‍ട്ടിയെ ശക്തിപ്പെടുത്താനാണ് ശ്രമിക്കുന്നത്. ബിജെപി അവരുടെ പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിക്കട്ടെ.’ എന്നും തമ്പിദുരൈ കൂട്ടിച്ചേര്‍ത്തു. തമിഴ്നാട്ടില്‍ താമര വിരിയിക്കാന്‍ സഹായിക്കലല്ല ഞങ്ങളുടെ പണിയെന്നും അദ്ദേഹം തുറന്നടിച്ചു.
‘ഞങ്ങള്‍ ഞങ്ങളുടെ പാര്‍ട്ടിയെ എങ്ങനെ ശക്തിപ്പെടുത്താമെന്നാണ് ആലോചിക്കുന്നത്. ബിജെപി മറ്റേതെങ്കിലും പാര്‍ട്ടിയക്കോ വളരാന്‍ അവസരം നല്‍കുകയോ ബിജെപിക്കൊപ്പം വളരുകയോ ചെയ്യില്ല.’ അദ്ദേഹം പറഞ്ഞു.
Discussion about this post