ജമ്മു കാശ്മീര്‍: രജൗറി ജില്ലയിലെ നിയന്ത്രണരേഖയില്‍ നുഴഞ്ഞുകയറ്റം തടയുന്നതിനിടെയുണ്ടായ വെടിവെയ്പ്പില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു. വെടിവെയ്പ്പുണ്ടായത് നിയന്ത്രണരേഖ വഴിയുള്ള നുഴഞ്ഞുകയറ്റം പരാജയപ്പെടുത്താനുള്ള ശ്രമത്തിനിടെയാണ്.
സംഭവത്തില്‍ ഒരു സൈനികന് പരിക്കേറ്റു. അദ്ദേഹത്തെ ഉധംപുരിലെ സൈനികാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഉച്ചയ്ക്ക് 1.45 നാണ് സുന്ദര്‍ബനി സെക്ടറില്‍ ഇന്ത്യന്‍ സൈന്യം ഭീകരരുടെ നുഴഞ്ഞുകയറ്റം പരാജയപ്പെടുത്തിയത്. സൈന്യത്തിന്റെ നടപടിയില്‍ രണ്ട് നുഴഞ്ഞുകയറ്റക്കാര്‍ കൊല്ലപ്പെടുകയും ഇവരില്‍ നിന്ന് എ കെ47 തോക്കുകളുള്‍പ്പെടെയുള്ള ആയുധങ്ങള്‍ കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്.
പാക് സൈന്യത്തിലെ ബോര്‍ഡര്‍ ആക്ഷന്‍ ടീമാണ് നുഴഞ്ഞുകയറാന്‍ ശ്രമിച്ചത് എന്ന് സൈന്യം ആരോപിക്കുന്നു. ഞായറാഴ്ച ഭീകരരെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയ സ്ഥലത്തിന് അടുത്താണ് നുഴഞ്ഞുകയറ്റ ശ്രമം ഉണ്ടായത്.
Discussion about this post