ലഡാക്: ജമ്മുകാശ്മീരിലെ കനത്ത മഞ്ഞു വീഴ്ചയെ തുടര്‍ന്ന് 10 പേരെ കാണാതായി. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം മഞ്ഞിനടിയില്‍ പെടുകയായിരുന്നു. 17,500 അടി ഉയരത്തിലുള്ള ചുരത്തില്‍ വെച്ചാണ് വാഹനം മഞ്ഞുവീഴ്ചയില്‍ പെട്ടത്.
ദുരന്തനിവാരണ സേനയും പോലീസും രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്. ഇവര്‍ സഞ്ചരിച്ചിരുന്ന സ്കോര്‍പിയോ കാറിലേക്ക് കൂറ്റന്‍ മഞ്ഞുപാളി വന്നുപതിക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ഷ്യോക്-നൂബ്ര താഴ്വരകളെ ബന്ധിപ്പിക്കുന്ന ഖാര്‍ദുങ് ലാ റോഡിലാണ് അപകടം നടന്നത്.
Discussion about this post