ന്യൂഡല്‍ഹി: എയിംസില്‍ ചികിത്സയിലായിരുന്ന കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് ആശുപത്രി വിട്ടു. ശ്വാസ തടസം നേരിട്ടതിനെ തുടര്‍ന്നു തിങ്കളാഴ്ചയാണ് രവിശങ്കര്‍ പ്രസാദിനെ എയിംസില്‍ പ്രവേശിപ്പിച്ചത്.
ആരോഗ്യ നില തൃപ്തികരമായതിനെ തുടര്‍ന്നാണ് രവിശങ്കര്‍ പ്രസാദ് ആശുപത്രി വിട്ടത്. അതേസമയം ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ എച്ച് വണ്‍ എന്‍ വണ്‍ ബാധതയെ തുടര്‍ന്ന് എയിംസില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ബുധനാഴ്ചയാണ് അമിത് ഷായെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യ നില മെച്ചപ്പെട്ടിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാംലാലും കടുത്ത പനിയും ശ്വാസ തടസവും മൂലം നോയിഡയിലെ കൈലാഷ് ആശുപത്രിയില്‍ ചികിത്സയിലാണ്.
Discussion about this post