ചെന്നൈ: തമിഴ്നാട്ടില്‍ എന്‍ഡിഎ സഖ്യത്തിലേക്ക് പ്രാദേശിക പാര്‍ട്ടികളെ ക്ഷണിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ട്രോളി തമിഴ്നാട് കോണ്‍ഗ്രസ് അധ്യക്ഷന്‍ എസ് തിരുനാവുക്കരശര്‍. ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയില്‍ നിന്ന് ഘടകകക്ഷികള്‍ പുറത്ത് വരികയാണെന്നും അകത്തേക്ക് ആരും വരില്ല വാതിലുകള്‍ തുറന്നിടേണ്ടെന്നും അദ്ദേഹം മോഡിയോടായി പറയുന്നു. കോണ്‍ഗ്രസ് നേതൃത്വം കൊടുക്കുന്ന യുപിഎ ശക്തിപ്പെടുകയാണെന്നും തിരുനാവുക്കരശര്‍ പറഞ്ഞു.
‘തമിഴ്നാട്ടില്‍ നിന്നുള്ള പാര്‍ട്ടികള്‍ക്കായി മോഡിക്ക് വാതിലുകള്‍ തുറന്നിടാം. എന്നാല്‍, ഒരു പാര്‍ട്ടിയും അകത്തേക്ക് കയറില്ല. തമിഴ്നാട്ടില്‍ മാത്രമല്ല, രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും ബിജെപിയോടൊപ്പം ചേരാന്‍ ഒരൊറ്റ പാര്‍ട്ടി പോലും തയാറല്ല’- അദ്ദേഹം കുറ്റപ്പെടുത്തുന്നു.
തമിഴ്നാട്ടില്‍ തങ്ങള്‍ക്കൊപ്പം ചേരുന്നതിനായി പാര്‍ട്ടികള്‍ക്കായി സഖ്യ സാധ്യതകള്‍ തുറന്നിട്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി ബിജെപി പ്രവര്‍ത്തകരുമായി നടത്തിയ സംവാദത്തിലാണ് പറഞ്ഞത്. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയ് വെട്ടിയ മുന്നണി രാഷ്ട്രീയത്തിന്റെ പാതയിലൂടെയാണ് ബിജെപി പോകുന്നതെന്നും മോഡി പറഞ്ഞു.
ഡിഎംകെ, എഐഡിഎംകെ, രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് എന്നിവരോട് ബിജെപി സഖ്യത്തിലേര്‍പ്പെടുമോ എന്ന ചോദ്യത്തിനാണ് മോഡി ഉത്തരം നല്‍കിയത്. എന്നാല്‍, കോണ്‍ഗ്രസുമായി ചേരുന്നതിന്റെ വ്യക്തമായ സൂചനകള്‍ ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന് നല്കി കഴിഞ്ഞു.
Discussion about this post