ന്യൂഡല്‍ഹി: 2016ലെ വിധിയില്‍ ഭേദഗതി വരുത്തി സുപ്രീം കോടതി. ഡാന്‍സ് ബാറുകള്‍ തുറക്കാന്‍ അനുമതി നല്‍കിയാണ് വിധിയില്‍ കോടതി ഭേദഗതി വരുത്തിയത്. നിയന്ത്രണങ്ങളോടെയാണ് അനുമതി. ഡാന്‍സ് ബാറുകളുടെ സമയപരിധി വൈകിട്ട് ആറ് മുതല്‍ രാത്രി 11.30 വരെയാക്കി.
നര്‍ത്തികമാര്‍ക്ക് നേരെ നോട്ടുകളും നാണയങ്ങളും എറിയുന്നതും വിലക്കിയിട്ടുണ്ട്. ഇക്കാര്യങ്ങള്‍ മഹാരാഷട്ര സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്നും കോടതി ആവശ്യപ്പെട്ടു. ഡാന്‍സ് ബാറുകള്‍ നിരോധിച്ച മഹാരാഷ്ട്ര സര്‍ക്കാര്‍ ഉത്തരവ് സുപ്രീംകോടതി 2016 ല്‍ റദ്ദാക്കിയിരുന്നു.
സ്ത്രീകള്‍ തെരുവില്‍ ഭിക്ഷയെടുക്കുന്നതിനേക്കാല്‍ നല്ലത് നൃത്തം ചെയ്യുന്നതാണെന്നായിരുന്നു അന്ന് സുപ്രംകോടതി വ്യക്തമാക്കിയത്.
Discussion about this post