വാഹന നിര്‍മാതാക്കളായ ഫോക്സ്വാഗന് 100 കോടി പിഴയിട്ട് ദേശീയ ഹരിത ട്രിബ്യൂണല്‍. അനുവദനീയ അളവില്‍ കൂടുതല്‍ നൈട്രജന്‍ ഓക്സൈഡ് പുറത്തുവിട്ട് ആരോഗ്യ പ്രശ്നങ്ങളും പരിസ്ഥിതി മലിനീകരണവും ഉണ്ടാക്കിയതിനാണ് പിഴ. 24 മണിക്കൂറിനകം 100 കോടിരൂപയും കെട്ടിവയ്ക്കണമെന്ന് ട്രിബ്യുണല്‍ ഉത്തരവിട്ടു.
പിഴ അടച്ചില്ലെങ്കില്‍ കമ്പനിയുടെ ഇന്ത്യന്‍ എം.ഡിയെ അറസ്റ്റ് ചെയ്യുമെന്നും ആസ്തികള്‍ കണ്ടുകെട്ടുമെന്നും ജസ്റ്റിസ് എ.കെ ഗോയല്‍ അധ്യക്ഷനായ ബഞ്ച് മുന്നറിയിപ്പ് നല്കി. ഫോക്സ് വാഗന് 171 കോടി രൂപ പിഴ ഇടണം എന്നായിരുന്നു കേസില്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ പഠനത്തിന് നിയോഗിച്ച സമതിയുടെ ശിപാര്‍ശ.
Discussion about this post