ന്യൂ ഡല്‍ഹി: പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി കാര്‍ഷിക, ഗ്രാമീണ മേഖലകള്‍ക്ക് മുന്‍തൂക്കം നല്‍കുന്നതിന്റെ ഭാഗമായി മഹാത്മഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ 6,084 കോടി രൂപ അനുവദിച്ചു. സാമ്പത്തിക വര്‍ഷത്തതില്‍ മൂന്ന് മാസം ബാക്കി നില്ക്കെയാണാണ് ഈ പ്രഖ്യപനം. ഇതോടെ ഈ സാമ്പത്തിക വര്‍ഷം പദ്ധതിക്കായി അനുവദിച്ച തുക 61,084 കോടി രൂപയിലെത്തി.
90 ഓളം എംപിമാരും സാമൂഹിക പ്രവര്‍ത്തകരും കാര്‍ഷക സംഘടനകളും ചേര്‍ന്ന് തൊഴിലുറപ്പ് പദ്ധതിക്കായി കൂടുതല്‍ വിഹിതം അനുവദിക്കണമെന്നനേരത്തെ പ്രധാനമന്തിയ്ക്ക് നേരത്തെ നിവേദനം നല്‍കിയിരുന്നു.
Discussion about this post