ന്യൂ ഡല്‍ഹി: ലോകത്തിലെ ഏറ്റവും ചലനാത്മകമായ നഗരങ്ങളുടെ പട്ടിക പ്രഖ്യാപിച്ചു. ജെഎല്‍എല്‍ സിറ്റി മൊമെന്റം ഇന്‍ഡെക്‌സാണ് പട്ടിക പുറത്ത് വിട്ടത്. ബംഗളൂരുവാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.
ആഗോളതലത്തില്‍ നിലവില്‍ സ്ഥാപിതമായതും വളര്‍ന്നുവരുന്നതുമായ 131 ബിസിനസ് ഹബ്ബില്‍ നിന്നാണ് ബെംഗളൂരുവിനെ തെരഞ്ഞെടുത്തത്. പട്ടികയിലെ ആദ്യ 20 ല്‍ ആറ് ഇന്ത്യന്‍ നഗരങ്ങളും ഉള്‍പ്പെട്ടിട്ടുണ്ട്. രണ്ടാം സ്ഥാനം ഹൈദരാബാദിനാണ്. ദില്ലി, പൂനെ, ചെന്നൈ എന്നി നഗരങ്ങളും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.
Discussion about this post