ചണ്ഡീഗഢ്: ബിരുദ ദാന ചടങ്ങില്‍ മുഖ്യാതിഥിയായെത്തുന്ന കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദയുടെ മുന്നില്‍ നിര്‍ബന്ധമായും ശിരസ്സ് വണങ്ങണമെന്ന സര്‍ക്കുലറില്‍ പ്രതികരണവുമായി വിദ്യാര്‍ത്ഥികള്‍ രംഗത്ത്.
ഫെബ്രുവരി 4ന് നടക്കുന്ന ചടങ്ങില്‍ സീറ്റുകളിലേക്ക് പോകുന്നതിന് മുമ്പ് മുഖ്യാതിഥിയുടെ മുന്നിലും ഡയറക്ടറുടെ മുന്നിലും ശിരസ്സ് വണങ്ങണമെന്ന് ചണ്ഡീഗഢിലെ പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എജുക്കേഷന്‍ ആന്റ് റിസേര്‍ച്ചിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ഈ നിര്‍ദേശം ലഭിച്ചത്.
എന്നാല്‍ ഇത് നിര്‍ബന്ധമാക്കാന്‍ കഴിയില്ലെന്ന് അസോസിയേഷന് ഓഫ് റെസിഡന്റ് ഡോക്ടേര്‍സ് പ്രസിഡന്റ് ഡോക്ടര്‍ ഉത്തം താക്കൂര്‍ പറയുന്നു. ‘ബഹുമാനം കൊണ്ട് വണങ്ങുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഇത് നിര്‍ബന്ധിച്ച് ചെയ്യിപ്പിക്കേണ്ടതല്ല. ഡയറക്ടര്‍ ബോര്‍ഡുമായി ഇതിനെക്കുറിച്ച് ചര്‍ച്ച ചെയ്യും’- അദ്ദേഹം പറഞ്ഞു.
Discussion about this post