വിധി നടക്കാന്‍ ആകാത്ത വിധം ശരീര വൈകല്യം സമ്മാനിച്ചു, പക്ഷേ ‘കൈവിടാതെ’ വിദ്യാഭ്യാസം; സ്വന്തം അനിയന് സ്‌കൂളില്‍ പോകുവാന്‍ സൈക്കിളില്‍ വീല്‍ചെയര്‍ ഒരുക്കി ‘കൂടപ്പിറപ്പ്’, നിറകൈയ്യടി

പൂനെ സ്വദേശി മയൂരിയാണ് സ്വന്തം സഹോദരന് കൈത്താങ്ങായത്.

പൂനെ: വിധി നടക്കാന്‍ ആകാത്ത വിധം ശരീരം വൈകല്യം സമ്മാനിച്ചപ്പോള്‍ മറ്റൊരു സമ്മാനം ചോദിച്ചാല്‍ ചങ്ക് പറിച്ച് തരാന്‍ കഴിവുള്ള ചേച്ചി ആണ്. നടക്കാന്‍ പോലും കഴിയാതെ പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ട നില വന്നപ്പോള്‍ സ്വന്തം സഹോദരന് വേണ്ടി സൈക്കിളില്‍ വീല്‍ചെയര്‍ സെറ്റ് ചെയ്താണ് പരിഹാരം കണ്ടെത്തിയത്. സഹോദരിയുടെ നന്മ മനസിന് നിറകൈയ്യടികളാണ് സോഷ്യല്‍മീഡിയയില്‍ വരുന്നത്.

പൂനെ സ്വദേശി മയൂരിയാണ് സ്വന്തം സഹോദരന് കൈത്താങ്ങായത്. സഹോദര സ്‌നേഹത്തില്‍ ഉദാത്ത മാതൃകയാണ് ഇരുവരുമെന്ന് സോഷ്യല്‍മീഡിയ പറയുന്നു. പൂനെയിലെ ഹോല്‍ ഗ്രാമത്തിലാണ് ഈ സഹോദരങ്ങളുടെ വീട്. ഇരുവരും പഠിക്കുന്നത് ഗ്രാമത്തില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെയുള്ള ആനന്ദ് വിദ്യാലയത്തിലാണ്. 13 വയസ്സുകാരനായ നിഖിലിന് നടക്കാനാകില്ല. ദിവസവും അച്ഛനാണ് അവനെ സ്‌കൂട്ടറില്‍ സ്‌കൂളില്‍ എത്തിക്കുന്നത്. എന്നാല്‍ അച്ഛന് തിരക്കുള്ള ദിവസങ്ങളില്‍ അവന്റെ സ്‌കൂളില്‍ പോക്ക് മുടങ്ങും.

ക്ലാസുകള്‍ നഷ്ടപ്പെടുന്നത് നിഖിലിന് സങ്കടമാണ്. പഠനത്തില്‍ മുന്നിലാണ് ഈ മിടുക്കന്‍. ഒടുവില്‍ ചേച്ചി തന്നെ അതിനൊരു പോംവഴി കണ്ടെത്തുകയായിരുന്നു. മയൂരി തന്റെ സൈക്കിളില്‍ അനിയന് ഒരു ഇരിപ്പിടം ഒരുക്കി നല്‍കി. ഇപ്പോള്‍ നിഖില്‍ സ്‌കൂളില്‍ പോകുന്നതും വരുന്നതും മയൂരിക്കൊപ്പമാണ്. അവളുടെ സൈക്കിളില്‍ ഘടിപ്പിച്ച വീല്‍ചെയറിലിരുന്നാണ് നിഖിലിന്റെ യാത്ര.

Exit mobile version