കാശ്മീര്‍: യുവാക്കള്‍ക്കിടയില്‍ ഹരമായി മാറിയ പബ്ജി ഗെയിം നിരോധിക്കണമെന്ന ആവശ്യവുമായി ജമ്മു കാശ്മീരില്‍ വിദ്യാര്‍ത്ഥി സംഘടനങ്ങള്‍ രംഗത്തെത്തി. പബ്ജി ഗെയിമിന് വിദ്യാര്‍ത്ഥികള്‍ അടിമപ്പെട്ടിരിക്കുകയാണെന്നും എത്രയും വേഗം ഗെയിം നിരോധിക്കണമെന്ന് ജമ്മു കാശ്മീര്‍ വിദ്യാര്‍ത്ഥി അസോസിയേഷന് ഗവര്‍ണര്‍ സത്യപാല്‍ നായിക്കിനോട് ആവശ്യപ്പെട്ടു.
കാശ്മീരില്‍ അടുത്തിടെ നടന്ന ഒന്‍പത്, പത്ത് ക്ലാസ്സുകളിലെ പരീക്ഷകളില്‍ വിദ്യാര്‍ത്ഥികള്‍ മോശം പ്രകടനമാണ് കാഴ്ചവച്ചതെന്നും ഇതിന് കാരണം വിദ്യാര്‍ത്ഥികള്‍ പബ്ജി ഗെയിമിന് അടിമപ്പെട്ടതുകൊണ്ടാണെന്നും വിദ്യാര്‍ത്ഥി സംഘടന ആരോപിച്ചു.
പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷകളില്‍ വിദ്യാര്‍ത്ഥികള്‍ മോശം പ്രകടനം കാഴ്ചവെച്ചപ്പോള്‍ തന്നെ ഗെയിം നിരോധിക്കേണ്ടതായിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച് ഇതുവരെ ഒരു നടപടിയും എടുത്തിട്ടില്ലെന്ന് ഡെപ്യൂട്ടി ചെയര്മാന് റാഖിഫ് മഖ്ദൂമി പറഞ്ഞതായി കാശ്മീരിലെ പത്രമായ പ്രിസ്റ്റീന്‍ കാശ്മീര്‍ റിപ്പോര്‍ട്ട് ചെയ്തു.
വിദ്യാര്‍ത്ഥികളുടെ ഭാവി നശിപ്പിക്കുന്ന ഒന്നാണ് പബ്ജി ഗെയിം എന്നും കഴിയുന്നത്ര വേഗത്തില്‍ ഈ മൊബൈല്‍ ഗെയിം നിരോധിക്കണെമെന്ന് ജമ്മു കാശ്മീര്‍ വിദ്യാര്‍ത്ഥി അസോസിയേഷന് ചെയര്മാന് അബ്രാര്‍ അഹമ്മദ് ഭട്ട് പറഞ്ഞു.
Discussion about this post